News

Puthenpana Mp3 Download in High Quality Audio For Free

Puthenpana Mp3 Download

About the Song

The song Puthen Puna is a Malayalam language Christian devotional song. Given below are the details about the song after which the link to puthenpana mp3 download is given for you.

Puthenpana Mp3 Download

Credits

Song name – Puthen Pana

Language – Malyalam

Artist – Anonymous

 

Lyrics of the Song

അമ്മ കന്യാമണിതന്‍റെ നിര്‍മ്മലദുഃഖങ്ങളിപ്പോള്‍

നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും

ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മനുഷര്‍ക്ക്‌

ഉള്‍ക്കനേ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ

എന്‍ മനോവാക്കിന്‍ വശം പോല്‍ പറഞ്ഞാലൊക്കയുമില്ലാ

അമ്മ കന്യേ തുണയെങ്കില്‍ പറയാമല്പം

സര്‍വ്വമാനുഷ്യര്‍ക്കുവന്ന സര്‍വ്വദോഷോത്തരത്തിനായ്

സര്‍വ്വനാഥന്‍ മിശിഹായും മരിച്ചശേഷം

സര്‍വ്വനന്മക്കടലോന്‍റെ സര്‍വ്വപങ്കപ്പാടുകണ്ടു

സര്‍വ്വദുഃഖം നിറഞ്ഞമ്മാ പുത്രനേ നോക്കീ

കുന്തമമ്പ് വേടിചങ്കില്‍ കൊണ്ടപോലെ മനം വാടി

തന്‍ തിരുക്കാല്‍ക്കരങ്ങളും തളര്‍ന്നു പാരം

ചിന്തവെന്തു കണ്ണില്‍ നിന്നൂ ചിന്തിവീഴും കണ്ണുനീരാല്‍

എന്തു ചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കെ

അന്തമറ്റ സര്‍വ്വനാഥന്‍ തന്‍ തിരുകല്പനയോര്‍ത്തു

ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം

 

എന്‍ മകനേ നിര്‍മ്മലനേ നന്മയെങ്ങും നിറഞ്ഞോനേ

ജന്മദോഷതിന്‍റെ ഭാരം ഒഴിച്ചോ പുത്രാ

പണ്ടു മുന്നോര്‍ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ്

ആണ്ടവന്‍ നീ മകനായി പിറന്നോ പുത്രാ

ആദമാദി നരവര്‍ഗ്ഗം ഭീതികൂടാതെ പിഴച്ചു

ഹേതുവതിന്‍ ഉത്തരം നീ ചെയ്തിതോ പുത്രാ

നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ

ഇന്നിവ ഞാന്‍ കാണുമാറു വിധിച്ചോ പുത്രാ

 

മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കില്‍

വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ

വാര്‍ത്ത‍ മുന്‍പേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലി

ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്രാ

മാനുഷ്യര്‍ക്ക്‌ നിന്‍ പിതാവ് മനോഗുണം നല്‍കുവാനായ്

മനുസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ

ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താല്‍

ചിന്തി ചോര വിയര്‍ത്തു നീ കുളിച്ചോ പുത്രാ

 

വിണ്ണിലോട്ടു നോക്കി നിന്‍റെ കണ്ണിലും നീ ചോരചിന്തീ

മണ്ണൂകൂടെ ചോരയാലെ നനച്ചോ പുത്രാ

ഭൂമിദോഷവലഞ്ഞെറെ സ്വാമി നിന്‍റെ ചോരയാലേ

ഭൂമിതന്‍റെ ശാപവും നീ ഒഴിച്ചോ പുത്രാ

ഇങ്ങനെ നീ മാനുഷ്യര്‍ക്ക് മംഗളം വരുത്തുവാനായ്

തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ

വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി

കാലമീപ്പാപികള്‍ നിന്നെ വളഞ്ഞോ പുത്രാ

 

ഒത്തപോലെ ഒറ്റി കള്ളന്‍ മുത്തി നിന്നെ കാട്ടിയപ്പോള്‍

ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്രാ

എത്രനാളായ് നീ അവനെ വളര്‍ത്തുപാലിച്ച നീചന്‍

ശത്രുകൈയില്‍ വിറ്റു നിന്നെ കൊടുത്തോ പുത്രാ

നീചനിത്ര കാശിനാശ അറിഞ്ഞെങ്കില്‍ ഇരന്നിട്ടും

കാശുനല്‍കായിരുന്നയ്യോ ചതിച്ചോ പുത്രാ

ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി

ധീരതയോടവര്‍ നിന്നെ അടിച്ചോ പുത്രാ

 

പിന്നെ ഹന്നാന്‍ തന്‍റെ മുന്പില്‍വെച്ചു നിന്‍റെ കവിളിന്മേല്‍

മണ്ണിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ

പിന്നെ ന്യായം വിധിപ്പാനായ് ചെന്നുകൈയ്യേപ്പാടെ മുന്‍പില്‍

നിന്ദ ചെയ്തു നിന്നെ നീചന്‍ വിധിച്ചോ പുത്രാ

സര്‍വ്വരേയും വിധിക്കുന്ന സര്‍വ്വസൃഷ്ടിസ്ഥിതി നാഥാ

സര്‍വ്വനീചന്‍ അവന്‍ നിന്നെ വിധിച്ചോ പുത്രാ

കാരണം കൂടാതെ നിന്നെ കൊലചെയ്യാന്‍ വൈരിവൃന്ദം

കാരിയക്കാരുടെപക്കല്‍ കൊടുത്തോ പുത്രാ

 

പിന്നെ ഹെറോദേസു പക്കല്‍ നിന്നെ അവര്‍ കൊണ്ടുചെന്നൂ

നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ

പിന്നെ അധികാരിപക്കല്‍ നിന്നെ അവര്‍ കൊണ്ടു ചെന്നൂ

നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ

എങ്കിലും നീ ഒരുത്തര്‍ക്കും സങ്കടം ചൊല്ലില്ല നൂനം

നിങ്കലിത്ര വൈരമിവര്‍ക്ക് എന്തിതു പുത്രാ

പ്രാണനുള്ളോനെന്നു ചിത്തെസ്മരിക്കാതെ വൈരമോടെ

രുണുതന്നില്‍ കെട്ടി നിന്നെ അടിച്ചോ പുത്രാ

 

ആളുമാറി അടിച്ചയ്യോ ചൂളിനിന്‍റെ ദേഹമെല്ലാം

ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ

ഉള്ളിലുള്ള വൈര്യമോടെ യൂദര്‍ നിന്‍റെ തലയിന്മേല്‍

മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ

തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാല്‍

അലസിയെന്‍ ഉള്ളിലെന്തു പറവൂ പുത്രാ

തലതൊട്ടങ്ങടിയോളം തോലിയില്ലാ മുറിവയ്യോ

പുലിപോലെ നിന്‍റെ ദേഹം മുറിച്ചോ പുത്രാ

 

നിന്‍ തിരുമേനിയില്‍ ചോരകുടിപ്പാനോ വൈരികള്‍ക്ക്

എന്തുകൊണ്ടു ദാഹമിത്ര വളര്‍ന്നൂ പുത്രാ

നിന്‍ തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ

ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ

നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും

നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ

ബലഹീനനായ നിന്നെ വലിയൊരു കുരിശതു

ബലംചെയ്തിട്ടേടുപ്പിച്ച നടത്തി പുത്രാ

 

തല്ലി നുള്ളി അടിച്ചുന്തീ തോഴിച്ചുവീഴിച്ചിഴച്ചു

അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ

ചത്തുപോയ മൃഗം ശ്വാക്കള്‍ എത്തിയങ്ങു പറിക്കും പോല്‍

കുത്തി നിന്‍റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ

ദുഷ്ടരെന്നാകിലും കണ്ടാല്‍ മനം പൊട്ടും മാനുഷ്യര്‍ക്ക്

ഒട്ടുമെയില്ലനുഗ്രഹം ഇവര്‍ക്ക് പുത്രാ

ഈ അതിക്രമങ്ങള്‍ ചെയ്യാന്‍ നീ അവരോടെന്തു ചെയ്തു

നീ അനന്തദയയല്ലോ ചെയ്തത് പുത്രാ

ഈ മഹാപാപികള്‍ ചെയ്ത ഈ മഹാനിഷ്ടൂര കൃത്യം

നീ മഹാകാരുണ്യമോടു ക്ഷേമിച്ചോ പുത്രാ

ഭൂമിമാനുഷര്‍ക്ക് വന്ന ഭീമഹാദോഷം പൊറുക്കാന്‍

ഭൂമിയെക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്രാ

ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവര്‍ നിന്നെ

ജറുസലേം നഗരം നീളെ നടത്തീ പുത്രാ

വലഞ്ഞുവീണേഴുന്നേറ്റു കൊലമരം ചുമന്നയ്യോ

കൊലമല മുകളില്‍ നീ അണഞ്ഞോ പുത്രാ

 

ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍

ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്രാ

ആദമെന്ന പിതാവിന്‍റെ തലയില്‍ വന്മരം തന്നില്‍

ആദിനാഥാ കുരിശില്‍ നീ തുങ്ങിയോ പുത്രാ

ആണിയിന്മേല്‍ തുങ്ങി നിന്‍റെ ഞരമ്പേല്ലാം വലിയുന്ന

പ്രാണവേദന ആസകലം സഹിച്ചോ പുത്രാ

ആണികൊണ്ട് നിന്‍റെ ദേഹം തുളച്ചതില്‍ കഷ്ടമയ്യോ

നാണക്കേട്‌ പറഞ്ഞതിന്ന് അളവോ പുത്രാ

 

വൈരികള്‍ക്കു മാനസത്തില്‍ എന്‍ മകനെക്കുറിച്ചയ്യോ

ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ

അരിയകേസരികളെ നിങ്ങള്‍ പോയ ഞായറിലെന്‍

തിരുമകന്‍ മുന്നില്‍ വന്ന് ആചരിച്ചു പുത്രാ

അരികത്ത് നിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി

പരിചില്‍ കൊണ്ടാടി ആരാധിച്ചു നീ പുത്രാ

അതില്‍ പിന്നെ എന്തു കുറ്റം ചെയതതെന്‍റെ പുത്രനയ്യോ

അതിക്രമം ചെയ്തുകൊള്‍വാന്‍ എന്തിതു പുത്രാ

 

ഓമനയേറുന്ന നിന്‍റെ തിരുമുഖഭംഗി കണ്ടാല്‍

ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്രാ

ഉണ്ണി നിന്‍റെ തിരുമുഖം തിരുമേനി ഭംഗികണ്ടാല്‍

കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ

കണ്ണിനാന്ദകരനാം ഉണ്ണി നിന്‍റെ തിരുമേനി

മണ്ണുവെട്ടിക്കിളയ്ക്കും പോല്‍ മുറിച്ചോ പുത്രാ

കണ്ണുപോയ കൂട്ടമയ്യോ ദണ്ണമെറ്റ ചെയ്തു ചെയ്തു

പുണ്ണുപോലെ നിന്‍റെ ദേഹം ചമച്ചോ പുത്രാ

 

അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ

കഠിനമായ്‌ മുറിച്ചയ്യോ വലഞ്ഞോ പുത്രാ

നിന്‍റെ ചങ്കില്‍ ചവളത്താല്‍ കൊണ്ട കുത്തുടന്‍ വേലസു

എന്‍റെ നെഞ്ചില്‍ കൊണ്ടു ചങ്കു പിളര്‍ന്നോ പുത്രാ

മാനുഷന്‍റെ മരണത്തെ കൊണ്ടു നിന്‍റെ മരണത്താല്‍

മാനുഷര്‍ക്ക് മാനഹാനി ഒഴിച്ചോ പുത്രാ

സൂര്യനും പോയ്‌മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം

വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ

 

ഭൂമിയില്‍ നിന്നെറിയൊരു ശവങ്ങളും പുറപ്പെട്ടു

ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ

പ്രണനില്ലാത്തവര്‍കുടെ ദുഃഖമോടെ പുറപ്പെട്ടു

പ്രാണനുള്ളോര്‍ക്കില്ല ദുഃഖം എന്തിതു പുത്രാ

കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്

അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ

കല്ലിനെക്കാള്‍ ഉറപ്പെറും യൂദര്‍ തന്‍റെ മനസ്സയ്യോ

തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ

 

സര്‍വ്വലോകനാഥനായ നിന്‍ മരണം കണ്ടനേരം

സര്‍വ്വദുഃഖം മഹാദുഃഖം സര്‍വ്വതും ദുഃഖം

സര്‍വ്വദുഃഖക്കടലിന്‍റെ നടുവില്‍ ഞാന്‍ വീണുതാണു

സര്‍വ്വസന്താപങ്ങളെന്തു പറവൂ പുത്രാ

നിന്‍ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിന്‍

എന്‍ മഹാദുഃഖങ്ങളോട്ടു തണുക്കും പുത്രാ

നിന്‍ മനസ്സിന്‍ ഇഷ്ടമെല്ലാം സമ്മതിപ്പാനുറ ച്ചു ഞാന്‍

എന്‍ മനസ്സില്‍ തണുപ്പില്ലാ നിര്‍മ്മല പുത്രാ

 

വൈരികള്‍ക്കു മാനസ്സത്തില്‍ വൈരമില്ലാതില്ലയെതും

വൈരഹീനര്‍ പ്രിയമല്ലോ നിനക്കു പുത്രാ

നിന്‍ ചരണ ചോരയാദം തന്‍ ശിരസ്സില്‍ ഒഴികിച്ചു

വന്‍ ചതിയാല്‍ വന്ന ദോഷം ഒഴിച്ചോ പുത്രാ

മരത്താലേ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്

മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്രാ

നാരികയ്യാല്‍ ഫലം തിന്നു നരന്മാര്‍ക്കു വന്ന ദോഷം

നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ

 

ചങ്കിലും ഞങ്ങളെയങ്ങു ചേര്‍ത്തുകൊള്‍വാന്‍ പ്രിയം നിന്‍റെ

ചങ്കുകൂടെ മാനുഷ്യര്‍ക്ക് തുറന്നോ പുത്രാ

ഉള്ളിലെതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാന്‍

ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ

ആദിദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ

ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ

മുന്‍പുകൊണ്ട കടമെല്ലാം വീട്ടി മേലില്‍ നീട്ടുവനായ്

അന്‍പിനോട് ധനം നേടി വച്ചിതോ പുത്രാ

 

പള്ളിതന്‍റെ ഉള്ളകത്തു വെച്ച നിന്‍റെ ധനമെല്ലാം

കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ

പള്ളിയകത്തുള്ളവര്‍ക്കു വലയുമ്പോള്‍ കൊടുപ്പാനായ്

പള്ളിയറക്കാരനെയും നീ വിധിച്ചോ പുത്രാ

എങ്ങനെ മാനുഷ്യര്‍ക്കു നീ മംഗള ലാഭം വരുത്തീ

തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ

അമ്മ കന്യേ നിന്‍റെ ദുഃഖം പാടിവര്‍ണ്ണിച്ചപേക്ഷിച്ചു

എന്‍ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ

 

നിന്‍ മകന്‍റെ ചോരയാലെ എന്‍ മനോദോഷം കഴുകി

വെണ്മനല്‍കീടെണമെന്നില്‍ നിര്‍മ്മല തായേ

നിന്‍ മകന്‍റെ മരണത്താല്‍ എന്‍റെ ആത്മമരണത്തെ

നിര്‍മ്മലാംഗി നീക്കി നീ കൈതുപ്പുക തായേ

നിന്‍ മഹങ്കലണച്ചെന്നെ നിര്‍മ്മല മോക്ഷം നിറച്ച്

അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസമാല്‍

 

Note: you can now download the above song from the link given below:

Puthenpana Mp3 Download Here

Also See: Pal Song Download Mp4 in High Definition 720p HD

Vanshika Arora

A passionate writer with keen interest in the genres like entertainment, political, lifestyle, and many more. Also, a feminist who uses words like a sword to inspire the world.
Back to top button